കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലി വര്‍ക്കര്‍ (ഇലക്ട്രീഷ്യന്) തസ്തികയില്‍ രണ്ട് സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: രണ്ട് വര്‍ഷത്തെ റഗുലര്‍ കോഴ്സിലൂടെ നേടിയ ഐടിഐ ഇലക്ട്രീഷ്യന് സര്‍ട്ടിഫിക്കറ്റും സ്പിന്നിങ് മില്ലില്‍ ഇലക്ട്രീഷ്യന് തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം: 23,990 രൂപ. പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). ഒക്ടോബര്‍ 25നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 -2370179.
Related Posts
ചൂരല്‍മലയില്‍ റെക്കോഡ് വേഗത്തില്‍ ബിഎസ്എൻഎല്‍ 4-ജി സേവനം
കോഴിക്കോട്: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായകമാകും വിധം ബിഎസ്എന്‍എല്‍ 4-ജി സേവനം എത്തിച്ചു. വൈദ്യുതിതടസ്സങ്ങള്‍ അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലും ദുരന്തബാധിത പ്രദേശത്ത് മൊബൈല്‍…
ഗതാഗത നിയന്ത്രണം
കോഴിക്കോട്: രാമനാട്ടുകര മുതല്‍ വൈദ്യരങ്ങാടി ജില്ലാ അതിര്‍ത്തി വരെയുളള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ പണികൾ പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ബദല്‍ സംവിധാനമായി മറ്റ് സര്‍വീസ് റോഡുകള്‍…
അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ക്ക് 3,40,000 രൂപ പിഴയിട്ടു
കോഴിക്കോട്: മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ നിയമാനുസൃതമല്ലാത്ത വല/പെലാജിക് നെറ്റ് ഉപയോഗിച്ചും ലൈറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുക്കുകയും 3,40,000 രൂപ…

