സ്ക്വാഡുകൾ  പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ



കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടന്ന വിവിധ പരിശോധനയിൽ  പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്തുക്കൾ.

വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകൾക്കൊപ്പം പോലീസ്, എക്സൈസ്, ജിഎസ്ടി വകുപ്പുകൾ നടത്തിയ പരിശോധനയിൽ പിടികൂടിയ  വസ്തുക്കളുടെ മൂല്യം കൂടി കണക്കാക്കിയപ്പോഴാണ് തുക ഒമ്പത് കോടി കവിഞ്ഞത്.

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ  പിടിച്ചെടുത്തു. 38, 09,609 രൂപയുടെ മദ്യവും 1,97,26,567 രൂപയുടെ മയക്കുമരുന്നും മറ്റിനങ്ങളിലായി 12,99,790 രൂപയുമാണ് ജില്ലയിൽ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്ക്വാഡ് പിടിച്ചെടുത്ത തുകയായ 1,58, 3610 രൂപയും ഇതിൽ ഉൾപ്പെടുന്നു.

നീക്കം ചെയ്തത്‌ 164784 അനധികൃത ബാനറുകളും കൊടിതോരണങ്ങളും

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം
ഏപ്രിൽ 23 വരെ കോഴിക്കോട് ജില്ലയിൽ നീക്കം ചെയ്തത് അനധികൃതമായി സ്ഥാപിച്ച 164784 ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും.  പൊതുസ്ഥലങ്ങളിൽ നിന്ന് 137779 ഉം സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 4076 ഉം പോസ്റ്ററുകളും ചുവരെഴുത്തുകളും
മറ്റുമാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഫ്ലയിങ്ങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് എന്നിവ ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത്.

അനധികൃത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് സംബന്ധിച്ച് സി-വിജിൽ ആപ്പിലൂടെ 23789 പരാതികൾ ലഭിച്ചു. ഇതിൽ 23680 എണ്ണം തീർപ്പാക്കി. 23412 പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിച്ചു.

മൈക്ക് പെർമിഷൻ, പൊതുയോഗം,വാഹനം തുടങ്ങിയവയ്ക്കുള്ള അനുമതിക്കായി സുവിധ ആപ്പ് വഴി 2115 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1346 അപേക്ഷകൾക്ക് അനുമതിയും 769 അപേക്ഷകൾ നിരാകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *