ഈസ്റ്റ്ഹിൽ – കേന്ദ്രീയ വിദ്യാലയം റോഡ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ഈസ്റ്റ്ഹിൽ – കേന്ദ്രീയ വിദ്യാലയം റോഡ് ഉദ്ഘാടനവും ഈസ്റ്റ്ഹിൽ – ചക്കോരത്തുകുളം റോഡ് (എച്ച്. മഞ്ചുനാഥറാവു റോഡ്) പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ചാണ് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം റോഡിൻ്റെ നിർമ്മാണം പൂർത്തികരിച്ചത്. 4 കോടി രൂപ ചെലവിലാണ് ഈസ്റ്റ്ഹിൽ-ചക്കോരത്തുകുളം (എച്ച് മഞ്ചുനാഥറാവു റോഡ്) റോഡിന്റെ നിർമ്മാണം.

ചടങ്ങിൽ മുൻ എംഎൽഎ എ പ്രദീപ് കുമാർ, കൗൺസിലർമാരായ പി ശിവപ്രസാദ്, അനുരാധ തായാട്ട്, സി എസ് സത്യഭാമ, കോർപ്പറേഷൻ എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ എം വി സന്തോഷ്, സ്വാഗതസംഘം കൺവീനർ ടി സുജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *