കോഴിക്കോട്: ട്രോമാകെയര്‍ കോഴിക്കോടിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളായി നടന്നുവന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം നടക്കാവ് സ്‌കൂളില്‍ സമാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 64 വളണ്ടിയര്‍മാരാണ് പരിശീലനത്തിന് എത്തിയത്.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ജില്ലാ സഹകരണ ആശുപത്രി, ട്രോമാകെയര്‍ ഫാക്കല്‍റ്റി ടീം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ പ്രായോഗിക പരിശീലനവും നീന്തല്‍ പരിശീലനവും വളണ്ടിയര്‍മാര്‍ക്ക് നല്‍കി.
സമാപന ചടങ്ങില്‍ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനുജ് പലിവാല്‍ മുഖ്യാതിഥിയായി. ട്രോമാകെയര്‍ പ്രസിഡണ്ട് സി എം പ്രദീപ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശ്രീഷ് കുമാര്‍ എം സി., കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അല്‍ഫോന്‍സാ മാത്യു, കെ രാജഗോപാലന്‍, കെ പി ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡും സര്‍ട്ടിഫിക്കറ്റും ഡെപ്യൂട്ടി കമ്മീഷണര്‍ വിതരണം ചെയ്തു.

