ഉണർവ്-2023 നാളെ

കോഴിക്കോട്: ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ
ഡിസംബർ 3 ന് രാവിലെ 10 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഹാളിൽ ഉണർവ്-2023
എന്ന പേരിൽ ഭിന്നശേഷി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ മെമ്പറുമായ ബൈജുനാഥ്‌ കെ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജൽ അധ്യക്ഷത വഹിക്കും.

ഭിന്നശേഷിക്കാർക്ക് ഉപകാരപ്രദമാകും വിധം വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് ശില്പശാലയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *