‹

ബീരാൻ കൽപ്പുറത്ത് അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് അബ്ദുൽ ഖാദറിന്റെ മകളുടെ ഭര്‍ത്താവും മുന്‍ പ്രവാസിയുമായ ബീരാന്‍ കല്‍പ്പുറത്ത് (75) അന്തരിച്ചു. നഗരത്തിലെ മിക്ക സംഗീതപരിപാടികളുടെയും മെഹ്ഫിലുകളുടെയും സംഘാടകനായിരുന്ന ഇദ്ദേഹം വര്‍ഷങ്ങളോളം അബുദാബിയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് സിവില്‍ സ്റ്റേഷനു സമീപത്ത് സ്‌കൂട്ടറിടിച്ച് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ഗായകന്‍ നജ്മല്‍ ബാബുവിന്റെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: മോളി ബീരാന്‍, മക്കള്‍: സാഹീര്‍ (ചെന്നൈ), സജിത്ത് (അജ്മാന്‍) , ഷൈമ (അബുദാബി).മരുമകന്‍: ഷാല്‍ജന്‍ (അബുദാബി). സഹോദരങ്ങള്‍: കമ്മു (അസിസ്റ്റന്റ് സെയില്‍ ടാക്‌സ് കമ്മീഷണര്‍ (റിട്ട.) തിരൂര്‍), സൈതലവി, ഫാത്തിമ, പരേതരായ  ആയിഷ, കദിയമു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000