കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് മർച്ചൻസ് അസോസിയേഷന്റെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ എൻ സി ഷേണായിയുടെ നിര്യാണത്തിൽ പ്രസിഡന്റ് എ ശ്യാം സുന്ദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. മുൻ പ്രസിഡന്റുമാരായ പി കെ അഹമ്മദ്, വി രാമകൃഷ്ണ ഏറാടി, വിജയ് സിംഗ് പദംസി, പി സി വാവു തുടങ്ങിയവർ സംസാരിച്ചു. ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിൽ സംഘടനയ്ക്ക് വേണ്ടി ഷേണായി ചെയ്ത പ്രവർത്തനങ്ങൾ അനുസ്മരിച്ചു. സെക്രട്ടറി പി എം ബഷീർ അഹമ്മദ് സ്വാഗതവും ഖജാൻജി ആറ്റക്കോയ നന്ദിയും പറഞ്ഞു.

