‹

റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ അനുശോചനം

കോഴിക്കോട്: മുന്‍കാല മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷനായി. സെക്രട്ടറി പി എസ് രാകേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, സി എം കെ പണിക്കര്‍, പി പി അബൂബക്കര്‍, നവാസ് പൂനൂര്‍, എം ബാലഗോപാല്‍, ഹരിദാസന്‍ പാലയില്‍, ദീപക് ധര്‍മ്മടം, ഗിരീഷ് ആമ്പ്ര, എ പി അബൂബക്കര്‍, എ ജയേഷ് എന്നിവര്‍ പ്രസംഗിച്ചു. എം ജയതിലകന്‍ സ്വാഗതവും ടി ഷിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

കേരളപത്രപ്രവര്‍ത്തക യൂണിയനും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറവും ചേര്‍ന്ന് നടത്തിയ റഹീം പൂവാട്ടുപറമ്പ് അനുസ്മരണയോഗത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി എം കെ പണിക്കര്‍ സംസാരിക്കുന്നു.
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000