സിറ്റിംഗ് ഏഴിന്


കോഴിക്കോട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി മാർച്ച് ഏഴിന് രാവിലെ 10 മുതൽ ഉച്ച രണ്ട് വരെ ചാത്തമംഗലം പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  അംശാദായം അടക്കാനെത്തുന്നവർ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ് കൊണ്ട് വരണം. ഫോൺ: 0495 2384006.

Leave a Reply

Your email address will not be published. Required fields are marked *