അദാലത്ത് 26 ന്


കോഴിക്കോട്: പുതുക്കിയ ലാന്റ് അലോട്ട്‌മെന്റ് റൂൾ 2023 ആയി ബന്ധപ്പെട്ട് വ്യവസായ ഭൂമിയിലെ സംരംഭകർക്ക് നിലവിലുളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മാർച്ച് 26 ന് രാവിലെ 11.30 ന് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ചേംബറിൽ അദാലത്ത് നടത്തുമെന്ന് ജനറൽ മാനേജർ അറിയിച്ചു.  അദാലത്തിലേക്ക് പരിഗണിക്കേണ്ട പൂർണ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ മാർച്ച് 20ന് വൈകീട്ട് അഞ്ചിനകം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ മുമ്പാകെ സമർപ്പിക്കണം.