ജില്ലയില്‍ 47 ദുരിതാശ്വാസ ക്യാംപുകളിലായി 1811 പേര്‍
കോഴിക്കോട്: ജില്ലയില്‍ ആകെ 47 ക്യാംപുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകൾ
കോഴിക്കോട് താലൂക്ക്- 17 (790 പേര്‍)
വടകര താലൂക്ക്- 8 (113 പേര്‍)
കൊയിലാണ്ടി താലൂക്ക് 10 (319 പേര്‍)
താമരശ്ശേരി താലൂക്ക് – 12 (589 പേര്‍).