റോഡ് ഉദ്ഘാടനം

കോഴിക്കോട്: കോർപ്പറേഷൻ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത്‌ ഗതാഗതയോഗ്യമാക്കിയ മണ്ണിൽപ്പാറ അങ്കണവാടി – കളിക്കുന്ന് റോഡ്, അങ്കണവാടി ഇടവഴി എന്നിവ കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 152 മീറ്റര്‍ റോഡാണ്‌ ഉദ്ഘാടനം ചെയതത്. വാർഡ് കൺവീനർ ജോർജ് തോമസ് സ്വാഗതം പറഞ്ഞു. പ്രമോദ് അധ്യക്ഷനായി. ബാബു പുനത്തിൽ, കെഅസീസ്, രജിത ടീച്ചർ എന്നിവർ സംസാരിച്ചു.