കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ് എസ് ഡി ടെക്നീഷ്യൻ, എക്കോ ടെക്‌നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത :- 1. സി എസ് എസ് ഡി ടെക്നീഷ്യൻ: സി എസ് എസ് ഡിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ. കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അഭികാമ്യം. 2. എക്കോ ടെക്‌നീഷ്യൻ: സർക്കാർ അംഗീകൃത ബിസിവിടി / ഡിസിവിടി കോഴ്സ്. എക്കോ കാർഡിയോഗ്രാഫ് ആൻഡ് കാർഡിയാക് ടെക്നോളജിയിൽ ഡിപ്ലോമ. കാത്ത് ലാബിൽ രണ്ട് വർഷത്തെ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2365367
Related Posts
കുക്ക് നിയമനം
കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 23 ന് രാവിലെ പത്തിന് കെഎപി…
ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്
കോഴിക്കോട്: ഇംഹാന്‍സില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി സെപ്റ്റംബര്‍ 10. യോഗ്യത…
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പദ്ധതിയിലേക്ക്…

