പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗത്തില്‍ പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ കരാറില്‍ നിയമിക്കും. യോഗ്യത: എം.ബി.ബി.എസും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം.എസ് ഇ.എന്‍.ടിയില്‍ ബിരുദാനന്തര ബിരുദം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് നാലിന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2350216.