ദേശീയ യുനാനി ദിനം നാളെ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും


ഉദ്ഘാടനം ഓൺലൈനായി

കോഴിക്കോട്: എട്ടാമത് ദേശീയ യുനാനി ദിനം കോഴിക്കോട് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 11 ന് ആരോഗ്യ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ഓൺലൈനായാണ് ഉദ്ഘാടനം.
പി ടി എ റഹീം എംഎൽഎ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി പി സി എന്നിവർ പങ്കെടുക്കും.

“Unani Medicine for One Earth, One Health” എന്ന ആശയത്തിലാണ് ഇത്തവണ യുനാനി ദിനം ആചാരിക്കുന്നത്. പ്രശസ്ത യൂനാനി ചികിത്സകനും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന ഹകീം അജ്മൽ ഖാന്റെ ജന്മദിനമായ ഫെബ്രുവരി 11നാണ് ദേശീയ യുനാനി ദിനമായി ആചരിക്കുന്നത്.
ഇന്ന് കേരളത്തിൽ അതിവേഗതത്തിൽ വളരുന്ന യുനാനി ചികിത്സയുടെ പ്രാധാന്യം, അതിന്റെ സാധ്യതകൾ എന്നിവ പരിപാടിയിൽ വിശദീകരിക്കും. ചടങ്ങിൽ കേരളത്തിലെ യുനാനി ഡോക്ടർമാരും വിദ്യാർത്ഥികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *