ഡോ. സി ടി സുലൈമാന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന എട്ടാമത് ആഗോള ഔഷധ സസ്യ ഗവേഷക ഉച്ചകോടിയിൽ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. സി ടി സുലൈമാന് ആദരം. ഔഷധസസ്യ ഗവേഷണമേഖലക്കു നൽകിയ സമഗ്ര സംഭാനകൾ കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമർപ്പിച്ചു.

തായ്ലൻഡിലെ ബുറാഫ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഗുണ്ഡിമ സുവന്നപോങ് പ്രശസ്തി പത്രം നൽകി. ശിവറാം ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫസർ വി ശിവറാം, ഇന്ത്യൻ അഗ്രോ ഫോറസ്ട്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ അരുണാചലം, തുർക്കിയിലെ ഗാസിയാൻഡെപ്പ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നാസിം സെക്കേരഗ്ലു തുടങ്ങിയർ പങ്കെടുത്തു. ഇരുപതോളം രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത മൂന്നു ദിവസത്തെ ഉച്ചകോടി നവംബർ 10ന് സമാപിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000