കുടുംബശ്രീ ജില്ലാതല ശില്‍പശാല

കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ക്കും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും വാര്‍ഷിക പദ്ധതി രേഖ പ്രകാശനവും അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ അധ്യക്ഷയായി.

കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ സാറ ജാഫര്‍, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കല്ലട മുഹമ്മദലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി സി നിഷാദ്, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇന്‍-ചാര്‍ജ് കെ ആര്‍ ജുബുനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി കെ ശ്രീഷ്മ ശ്രീധര്‍, കോഴിക്കോട് സെന്‍ട്രല്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ കെ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.