‹

ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം


കോഴിക്കോട്: കോർപ്പറേഷനിൽ നദീനഗറിലെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷൻ ആരംഭിക്കുന്ന ആറാമത്‌ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

കോയവളപ്പ് ഹെൽത്ത് സെൻ്ററിന് ആറ് സെന്റ് സ്ഥലം സംഭാവനയായി നൽകിയ കെ വി അബൂബക്കറിന്റെ കുടുംബത്തിൽ നിന്നും സ്ഥലത്തിന്റെ ആധാരം മേയർ ഏറ്റുവാങ്ങി. കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർമാരായ എൻ ജയഷീല, എം ബിജുലാൽ, വാർഡ് കൺവീനർ പി കെ ഷാഫി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ സ്വാഗതവും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000