നേത്ര പരിശോധന ക്യാമ്പ്

കോഴിക്കോട്: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസ്, വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്ഷേമനിധി അംഗങ്ങള്‍ക്കായി നടത്തിയ ക്യാമ്പ് ബോര്‍ഡ് മെമ്പര്‍ മനോജ് ഏടാണി ഉദ്ഘാടനം ചെയ്തു.