ഡയാലിസിസ് ടെക്നീഷ്യൻ എഴുത്തുപരീക്ഷ: രജിസ്റ്റർ ചെയ്യണം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനുകീഴിൽ താൽക്കാലിക ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ എഴുത്തുപരീക്ഷ നടത്തുന്നതിനായി ഡിഎംഇ സർട്ടിഫിക്കേഷനോടുകൂടിയ ഡയാലിസിസ് ടെക്നോളജി ഡിപ്ലോമ/അംഗീകൃത കോളേജിൽനിന്ന് നേടിയ ബിഎസ് സി ഡയാലിസിസ് ടെക്നോളജി ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും രണ്ട് സ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ള ഉദ്യോഗാർഥികൾ ജൂലൈ 1 മുതൽ 4 വരെ ഓഫീസ് പ്രവൃത്തിസമയങ്ങളിൽ എച്ച്ഡിഎസ് ഓഫീസിൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യണം.