രക്തദാതാ ദിനാചരണം
കോഴിക്കോട്: ‘രക്തം നല്‍കൂ പ്രത്യാശ നല്‍കൂ ഒരുമിച്ച് ജീവന് രക്ഷിക്കൂ’ സന്ദേശത്തില്‍ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക രക്തദാതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുജാത അധ്യക്ഷത വഹിച്ചു. സിക്കിള്‍സെല്‍ അനീമിയ രോഗത്തെക്കുറിച്ച് ശിശുരോഗ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. കെ സതീശന് ക്ലാസെടുത്തു. ജില്ലാ ടി ബി ഓഫിസര്‍ ഡോ. കെ വി സ്വപ്ന, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രമോദ്, ആര്‍എംഒ ഡോ. ബിന്ദു, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി കെ അഫ്സല്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, നഴ്സിങ് സൂപ്രണ്ട് ആനന്ദവല്ലി, എസ്ബിഐ എച്ച് ആര് മാനേജര്‍ വൈഗ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ രക്തദാതാക്കളെ ആദരിച്ചു.