കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5എച്ച്1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Related Posts
കെയർടേക്കർ ഒഴിവ്
കോഴിക്കോട്: ഉദയം പദ്ധതിയിൽ കെയർ ടേക്കറുടെ (രോഗീ പരിചരണം, ഡ്രൈവിംഗ് ജോലി, നൈറ്റ് ഡ്യൂട്ടി എന്നിവ ജോലിയുടെ ഭാഗം) ജോലി ഒഴിവ്. യോഗ്യത പത്താംക്ലാസ് പാസ്. 2 …
കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
കോഴിക്കോട്: ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത:…
ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ് ഇന്റര്‍വ്യൂ
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജി അല്ലെങ്കില്‍ ബിഎസ് സി,…

