ആയുര്‍വേദ തെറാപ്പിസ്റ്റ് കൂടിക്കാഴ്ച ജൂണ്‍ 20ന്
കോഴിക്കോട്: ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂണ്‍ 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത : സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. ഏകീകൃത ശമ്പളം : 14,700 രൂപ, പ്രായ പരിധി : 2025 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹില്‍, ചുങ്കം- ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍ – 8078223001.