കോഴിക്കോട്: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഉത്തര മേഖലയിൽ പെടുന്ന കോഴിക്കോട് ജില്ലയിലെ ഇ എസ് ഐ ആശുപത്രി / ഡിസ്പെൻസറിയിലേക്ക് അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഒഴിവുകൾ താൽക്കാലികമായി നികത്തുന്നതിനായി ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതൽ ഒരു മണി വരെ ഡോക്ടർമാരുടെ ഇൻറർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള ഡോക്ടർമാർ ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത , ടി സി എം സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം നേരിട്ട് ഹാജരാകണമെന്ന് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 0495 2322339
Related Posts
മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിൽ നിന്ന് 100 പേര്‍ക്ക് വിവാഹ ധനസഹായം
കോഴിക്കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിലെ 100 പേര്‍ക്ക് വിവാഹ ധനസഹായമായി 25 ലക്ഷം രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ചെയര്മാന് കാരാട്ട് റസാഖിന്റെ…
മാലിന്യമുക്ത നവകേരളം: വ്യാപാരി-വ്യവസായി പ്രതിനിധികളുടെ യോഗം
കോഴിക്കോട്: മാലിന്യമുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗം കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വ്യാഴാഴ്ച നടത്തി. നവകേരളമിഷന്‍ കോ…
ജില്ലാതല ജനകീയ കമ്മിറ്റി യോഗം
കോഴിക്കോട്: വ്യാജമദ്യ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം 23 ന് രാവിലെ 11 മണിക്ക്…

