അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ഐസിഡിഎസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി  മാര്‍ച്ച് 10 ന് വൈകീട്ട് അഞ്ച്. അപേക്ഷകള്‍ മേലടി ശിശുവികസനപദ്ധതി ഓഫീസില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ മേലടി ശിശു വികസനപദ്ധതി ഓഫീസില്‍ നിന്ന്  ലഭിക്കും.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 13 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയൂര്‍
ഗ്രാമപഞ്ചായത്ത്/ഐസിഡിഎസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി  മാര്‍ച്ച് 10 ന് വൈകീട്ട് അഞ്ച്. അപേക്ഷകള്‍ മേലടി ശിശുവികസനപദ്ധതി ഓഫീസില്‍ ലഭിക്കണം.  വിശദ വിവരങ്ങള്‍   മേലടി ശിശു വികസനപദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000