കുക്ക് അഭിമുഖം

കോഴിക്കോട്: എന്‍ട്രി ഹോമിൽ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ കുക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് ജൂലൈ 10 ന്  രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ അഭിമുഖം  നടത്തുന്നു. യോഗ്യത അഞ്ചാം ക്ലാസ് പാസ്.  വേതനം 12,000 രൂപ. ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയുമടക്കം  എത്തണം. സ്ത്രീകള്‍  മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. വയസ് 50 കവിയരുത്. ഫോണ്‍: 9496386933.

കുക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത കെജിസിഇ  ഫുഡ് പ്രൊഡക്ഷന്‍/എഫ്‌സിഐ ഫുഡ് പ്രൊഡക്ഷന്‍/ഹോട്ടല്‍ മാനേജ്മെന്റ് കാറ്ററിംഗ് സയന്‍സ്/മറ്റു പി എസ് സി അംഗീകൃത യോഗ്യത ഉള്ളവരായിരിക്കണം. നിയമനം 2024-25 അധ്യയന വര്‍ഷത്തേക്ക് മാത്രം. പെണ്‍കുട്ടികളുടെ ഹോസ്റ്റലായതിനാല്‍ വനിതകളെയാണ് പരിഗണിക്കുക.
വിദ്യാഭ്യാസ യോഗ്യത, വയസ് (എസ്എസ്എല്‍സി ബുക്ക്) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,    മുന്‍പരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,  ഐഡൻഡിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പും സഹിതം ജൂലൈ 11 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 0495-2370379.

Leave a Reply

Your email address will not be published. Required fields are marked *