പൂക്കാട് കലാലയം കളി ആട്ടം രജിസ്ട്രേഷൻ തുടങ്ങി

കോഴിക്കോട്: കേരളത്തിലെ പ്രശസ്ത കലാ സംഗീത നൃത്ത നാടക വിദ്യാഭ്യാസ സ്ഥാപനമായ പൂക്കാട് കലാലയം ഏപ്രിൽ 17 മുതൽ 21 വരെ നടത്തുന്ന കളി ആട്ടത്തിലേക്കും 21 മുതൽ 23 വരെ നടത്തുന്ന കുട്ടി കളി ആട്ടത്തിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചു. കളി ആട്ടത്തിൽ 9 മുതൽ 15 വരെ പ്രായക്കാർക്കും കുട്ടി കളി ആട്ടത്തിൽ 5 മുതൽ 8 വരെ പ്രായക്കാർക്കും പങ്കെടുക്കാം.

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപകല്പന ചെയ്ത ക്യാമ്പിൽ ആട്ടം, പാട്ട് നാടകം, തിയേറ്റർ കളികൾ പ്രമുഖരുമായുള്ള സല്ലാപം ഗൃഹസന്ദർശനം നാടകോത്സവം എന്നിവ നടക്കും . പ്രശസ്ത നാടക പ്രവർത്തകനായ മനോജ് നാരായണൻ ക്യാമ്പ് ഡയറക്ടറും, പ്രശസ്ത നാടകകൃത്ത് കെ. അബൂബക്കർ കോ- ഓർഡിനേറ്ററുമായുള്ള സംഘമാണ് ക്യാമ്പ് നിയന്ത്രിക്കുക .കാലത്ത് ഏഴു മണി മുതൽ രാത്രി എട്ടുമണിവരെ നടക്കുന്ന ക്യാമ്പ് ശിശു സൗഹൃദമായിരിക്കും. നാട്ടുഭക്ഷണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള വിഭവങ്ങളാണ് ക്യാമ്പിൽ വിതരണം ചെയ്യുക.വിദ്യാഭ്യാസ മൂല്യമുള്ള ഈ ക്യാമ്പിൽ നൃത്തം ,സംഗീതം, വാദ്യം സയൻസ്, വിദ്യാഭ്യാസം സാമൂഹ്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ട് ഈ രംഗത്തെ പ്രമുഖരുമായുള്ള സല്ലാപവും നടക്കും. എല്ലാ ദിവസവും വൈകിട്ട് ആറുമണിയോടെ കേരളത്തിലെ പ്രശസ്ത മായ കുട്ടികളുടെ നാടകവേദി സംഘങ്ങൾ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നാടകങ്ങളുടെ അവതരണവും ചർച്ചയും നടക്കും. ഏപ്രിൽ 5 വരെയാണ് രജിസ്ട്രേഷൻ . കൂടുതൽ അന്വേഷണങ്ങൾക്ക്:
9446732728, 7559847130, 9446068788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000