കോകോ ചലച്ചിത്രമേള ഇന്ന് സമാപിക്കും


കോഴിക്കോട്: കോഴിക്കോടിനെ യുനെസ്കോ സാഹിത്യ നഗരമായി തെരഞ്ഞെടുത്തത്തിന്റെ പെരുമ ആഘോഷിക്കാൻ കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് (വ്യാഴം) തിരശ്ശീല വീഴും.

ശ്രീ, വേദി തിയറ്ററുകളിലായി 40 ഓളം സിനിമകൾ പ്രദർശിപ്പിച്ചു. കോഴിക്കോട് നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾക്കൊപ്പം അന്താരാഷ്ട്ര സിനിമകളും പ്രദർശനത്തിലുണ്ടായിരുന്നു. ദിവസവും ഓപ്പൺഫോറവും നടന്നു.

ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, അശ്വനി ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരത്തോടെയാണ് മേള സംഘടിപ്പിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും.

നാടക-സിനിമാ രംഗത്തെ പ്രതിഭകളായ കുട്ട്യേടത്തി വിലാസിനി, വിജയൻ വി നായർ, അജിത നമ്പ്യാർ എന്നിവരെയും ബാങ്ക്മെൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ ജെ തോമസിനേയും പരിപാടിയിൽ ആദരിക്കും.

ചലച്ചിത്രമേളയിൽ ഇന്നത്തെ സിനിമ


ശ്രീ: രാവിലെ 10.30-നീലക്കുയിൽ. വൈകീട്ട് 3-കുമ്മാട്ടി. വൈകീട്ട് 6-ക്ലാഷ് (ഈജിപ്റ്റ്/അറബിക്).

വേദി: രാവിലെ 10.30-ഡോക്ടർ ഷിവാഗോ (യു.കെ/ഇംഗ്ലീഷ്). വൈകീട്ട് 6-നിർമ്മാല്യം.

Leave a Reply

Your email address will not be published. Required fields are marked *