കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ വാഗ്ഭടാനന്ദ എജ്യു പ്രൊജക്ടിന്റെ 13-ാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്നു. സാമൂഹികവനവത്ക്കരണ ചുമതലയുള്ള ഉത്തരമേഖലാ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ‘കാടറിവ്’ എന്ന സംവാദം മുൻ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. സുരേഷ് നയിച്ചു.
യുഎൽ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. സന്ദേശ് ഇ പ അദ്ധ്യക്ഷനായി. ശ്രീജൻ എസ്. വി പദ്ധതി വിശദീകരിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ. പി. ഇംതിയാസ്, ഷജിൽ യു. കെ. എന്നിവർ ആശംസ നേർന്നു. വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ട് ജില്ലാ കോ-ഓർഡിനേറ്റർ ദാമോദരൻ ടി നന്ദിയും ഓർഡിനേറ്റർ ടി. കെ. സോമൻ നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംഘടനയായ സൊസൈറ്റി ഫോർ എൻവയൺമെന്റൽ എജ്യൂക്കേഷൻ കേരള(SEEK)യുടെ ആഭിമുഖ്യത്തിലാണ് രണ്ടുദിവസത്തെ മഴക്കാലക്യാമ്പ്.
വാഗ്ഭടാനന്ദ എജ്യു പ്രൊജക്ട് 13-ാം ബാച്ചിന്
മഴക്യാമ്പോടെ തുടക്കം

