49 വർഷത്തിനുശേഷം അവർ ഒത്തുകൂടുന്നു

കോഴിക്കോട്: 49 വർഷത്തിനുശേഷം സഹപാഠികൾ ഒത്തുചേരുന്നു. മലപ്പുറം ജില്ലയിലെ അരിയല്ലൂർ എം വി ഹയർ സെക്കൻഡറി സ്കൂളിൽ 1975- ’76 കാലയളവിൽ എസ്എസ് എൽസി പഠിച്ചവരാണ് അരനൂറ്റാണ്ടിനിപ്പുറം സൗഹൃദ കൂട്ടായ്മയൊരുക്കുന്നത്.

മെയ് 11 ന് ഞായറാഴ്ച രാവിലെ 9.30 മുതലാണ് പരിപാടി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൂർവ അധ്യാപക- അധ്യാപികമാരെ ആദരിക്കും. എസ്എസ്എൽസി പഠനത്തിനുശേഷം ആദ്യമായാണ് ഈ ഗ്രൂപ്പ് ഒത്തുചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *