റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 661/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥി നിയമനശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഇലക്ട്രിക്കല്‍ വൈന്റര്‍ (കാറ്റഗറി നമ്പര്‍: 209/2019) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.