പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ നിയമനം

കോഴിക്കോട്: ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ നാല് പ്രീമെട്രിക്, ഒരു പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ 2026-27 വര്‍ഷത്തേക്ക് കുക്ക്, വാച്ച്മാന്‍, മെസ്സ്‌ബോയ്, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. പ്രായപരിധി: 18-45. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 22ന് രാവിലെ 10ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000