പ്രധാനമന്ത്രി ദേശീയ  അപ്രന്റീസ്ഷിപ്പ് മേള

കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെയും ആഭിമുഖ്യത്തില്‍  കോഴിക്കോട് ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ കോഴിക്കാട് ഗവ. വനിത ഐടിഐയില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം   ജനറല്‍ മാനേജര്‍  രഞ്ജിത്ത് ബാബു   ഉദ്ഘാടനം ചെയ്തു. 

ഐടിഐ പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് മറ്റുള്ള  മേഖലകളിലേക്ക് വ്യതിചലിക്കാതെ  അവരവരുടെ മേഖലകളിലുള്ള നൈപുണ്യം വികസിപ്പിക്കാന്‍   അപ്രന്റീസ്ഷിപ്പ് മേളകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

36 സ്ഥാപനങ്ങളും 239  ട്രെയിനികളും മേളയില്‍ പങ്കെടുത്തു. 130 ട്രെയിനികളെ ഷോട്ട്‌ലിസ്റ്റ് ചെയ്തു.

ഉത്തരമേഖല ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് സന്തോഷ് കുമാര്‍ എന്‍  അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. ഐടിഐ പ്രിന്‍സിപ്പൽ മുഹമ്മദ് അഷ്റഫ് ഇ കെ, വനിത ഐടിഐ പ്രിന്‍സിപ്പാള്‍ ഷാജു കെ പി, വൈസ് പ്രിന്‍സിപ്പൽ പ്രമോദ് കുമാര്‍ പി,   കോഴിക്കോട് ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഉല്ലാസ് കിരണ്‍ കെ പി, കോഴിക്കോട് എന്‍എസ്ടിഐ ട്രെയിനിംഗ് ഓഫീസര്‍   എം പി രാജന്‍, വനിത ഐടിഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ സംഗീത് കുമാര്‍ ബി, ആര്‍ഐ സെന്റര്‍ ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡ്വൈസര്‍  മുഹമ്മദ് സഹീര്‍ കെ, ട്രെയിനിംഗ് ഓഫീസര്‍ അബ്ദുള്‍ ഹമീദ് എന്‍ കെ എന്നിവര്‍ സംസാരിച്ചു.



പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000