ജൂനിയർ- സബ്ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പ്
കോഴിക്കോട്: ജില്ലാ സബ് ജൂനിയർ, ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂലൈ 11 ന് ശനിയാഴ്ച രാവിലെ 7.30 ന് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ നടത്തും. 16 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ജില്ലയിലെ സ്കൂളുകളും ക്ലബ്ബുകളും ജൂലൈ 8 ന് ചൊവ്വാഴ്ച വൈകുന്നേരം 5മണിക്കു മുൻപ് എൻട്രികൾ നൽകണം. മത്സരവിഭാഗം. ജൂനിയർ വിഭാഗം
ഗ്രൂപ്പ് എ: 17 – 18 വയസ്( 2008, 2009 വർഷത്തിൽ ജനിച്ചവർ)
ഗ്രൂപ്പ് ബി: 15 – 16 വയസ്സ് (2010, 2011 വർഷത്തിൽ ജനിച്ചവർ)
സബ് ജൂനിയർ വിഭാഗം
ഗ്രൂപ്പ് II : 13 – 14 വയസ് (2012, 2013 വർഷത്തിൽ ജനിച്ചവർ)
ഗ്രൂപ്പ് III : 11 – 12 വയസ്സ്(2014, 2015 വർഷത്തിൽ ജനിച്ചവർ) ഒരാൾക്ക് പരമാവധി 5 ഇനങ്ങളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9448884220