സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിൽ തൊഴില്‍ പരിശീലന കോഴ്‌സുകൾ


കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. സോളാര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്, ഡി സി എ, കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, വെബ് ഡവലപ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഗ്രാഫിക് ഡിസൈനിങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാമെന്ന് ഡയറക്ടര്‍ അറിയിച്ചു. 
ഫോണ്‍: 8891370026, 0495-2370026.