ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം അഞ്ചിന്

കോഴിക്കോട്: പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഗവ ഐടിഐ യില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 9400127797.

Leave a Reply

Your email address will not be published. Required fields are marked *