ഉപന്യാസ രചന മത്സരം

കോഴിക്കോട്: വായന വാരത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ക്ക് ഉപന്യാസ രചന മത്സരം നടത്തും. ജൂണ്‍ 22ന് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ നടത്തുന്ന മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ള തുല്യത പഠിതാക്കള്‍ സമ്പര്‍ക്ക പഠനകേന്ദ്രം കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓർഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *