‹

ചെയിൻ സർവേ കോഴ്‌സിന് അപേക്ഷിക്കാം


കോഴിക്കോട്: കേരള സർക്കാർ സർവേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിൻ സർവേ ലോവർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി പിഎസ്‌സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷൻ ഫീസ്. എസ്‌സി – എസ്ടി വിഭാഗങ്ങൾക്ക് ഫീസ് സൗജന്യം. കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവേ സ്‌കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവേ ഡയറക്ടർക്ക് നേരിട്ടും അപേക്ഷകൾ നൽകാം. ജൂൺ 20ആണ് അവസാന തിയ്യതി. അപേക്ഷാഫോറം www.dslr.kerala.gov.in ൽ ലഭ്യമാണ്. ഫോൺ : 0495 2371554.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000