കോഴിക്കോട്: സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബല്‍ പ്രിന്റിങ് പ്രോജക്ടുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്പെക്ഷന്‍/പാക്കിങ് അസിസ്റ്റന്റ് സ്റ്റാഫിനെ നിയമിക്കും. 179 ദിവസം വരെയാണ് നിയമനം. പ്രായപരിധി 2024 ജൂണ്‍ 24ന് 50 വയസ്സ് കവിയരുത്. കുറഞ്ഞ യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). പ്രിന്റിങ് സ്ഥാപനത്തില്‍ ജോലി പരിചയം ഉണ്ടാകണം. സി-ഡിറ്റിന്റെ തിരുവനന്തപുരം തിരുവല്ലം മെയിന്‍ ക്യാമ്പസില്‍ ജൂണ്‍ 25ന് രാവിലെ 11ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.
യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. വെബ്‌സൈറ്റ്: www.cdit.org, www.careers.cdit.org, ഫോണ്‍: 918921412961.

