‹

പഠന സഹായത്തിന് അപേക്ഷിക്കാം

കോഴിക്കോട്: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍നിന്ന് പഠന സഹായത്തിനും സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 31 വരെയും വിവിധ കോഴ്സുകള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ കോഴ്സ് തുടങ്ങി 45 ദിവസം വരെയും എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 31 വരെയും ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് (2024ല്‍ പുതുക്കിയിരിക്കണം), ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. സ്വകാര്യ/സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അലോട്ട്മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍: 0495 2365553.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000