എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകളുടെ യോഗം


കോഴിക്കോട്: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം ചേർന്നു. അധ്യാപക നിയമന അംഗീകാരം, ഭിന്നശേഷി സംവരണം പാലിച്ചുള്ള അധ്യാപക നിയമനം, ലയനം നടപ്പാക്കുന്നതിലുള്ള ആശങ്കകൾ, സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളുടെ വികസനം, സ്പെഷ്യൽ സ്കൂളുകൾക്കുള്ള സഹായ ഉപകരണ വിതരണം, സ്കൂളുകൾക്കുള്ള ഗ്രാന്റ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയ്തു.

എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾ സമർപ്പിച്ച നിവേദനങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി. നയപരമായ തീരുമാനം ആവശ്യമുള്ളവ കൂടുതൽ ചർച്ചയ്ക്ക് ശേഷം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി സംസ്ഥാന തലത്തിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസിൽ ജില്ലാതല ചർച്ച നടത്തിയത്.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മുൻ എംഎൽഎ എ പ്രദീപ് കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ, ആർഡിഡി  എം സന്തോഷ് കുമാർ, എഡി അപർണ വി ആർ, എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *