ബേപ്പൂർ ഫിഷറീസ് റീജ്യണൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന് 5.91 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: ബേപ്പൂർ ഫിഷറീസ് റീജ്യണൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ ബ്ലോക്ക് നിർമിക്കാൻ 5.91 കോടി രൂപയുടെ ഭരണാനുമതി. നിലവിലെ ഹോസ്റ്റൽ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെയാകും പുതിയ കെട്ടിടം നിർമിക്കുക. സിവിൽ നിർമാണ പ്രവർത്തനങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ, ഫർണിച്ചർ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കാൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000