കലയുടെ സുവർണ ജൂബിലി – കല @ 50 –ബ്രോഷർ പ്രകാശനം
കോഴിക്കോട്: കോഴിക്കോടിൻ്റെ കലാ- സാസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി അര നൂറ്റാണ്ട് പിന്നിട്ട കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ ( കല) സുവർണ ജൂബിലി ആഘോഷം ‘കല@ 50 ‘ ബ്രോഷർ
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പ്രകാശനം ചെയ്തു.
ഡെപ്യൂട്ടി മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കല സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, വൈസ് പ്രസിഡൻ്റു മാരായ വിനീഷ് വിദ്യാധരൻ, കെ വിജയരാഘവൻ, ജോയിൻ്റ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി, കെ പി രമേഷ്, പി കെ കൃഷ്ണനുണ്ണി രാജ എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി 4 ന് വൈകിട്ട് 5 മണിയോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ കുട്ടികൾ ബീച്ചിൽ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബോടെ കല@ 50 തുടക്കമാകും.
6 ന് വൈകീട്ട് 6 ന് ബീച്ച് കൾച്ചറൽ സ്റ്റേജിൽ സാംസ്‌കാരിക സദസ് എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒ എൻ വി സ്മരണാഞ്ജലി ഒ എൻ വി യുടെ കൊച്ചു മകൾ അപർണ രാജീവ് അവതരിപ്പിക്കും.