കോഴിക്കോട്: ചാലിയം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ജൂലൈ 21 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന നടത്തും. ബി II, ബി III, സി II, സി III എന്നീ ഇനങ്ങളില്‍പ്പെട്ട തടികളാണ് വില്‍ക്കുക. വീട് നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച അനുമതിപത്രം, 200 രൂപയുടെ മുദ്രപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഡിപ്പോയില്‍ എത്തണം. ഫോണ്‍: 0495 2472995, 8547602855, 8547602854.

