ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടര്‍ കൈമാറി

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ 21 പേര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍  വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബാല്‍ക്കിസ് ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി  കെ മുരളി എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000