പ്രൊഫ. ആര്‍ സുന്ദരവടിവേലു മാറ്റര്‍ലാബ് സന്ദര്‍ശിച്ചു

കോഴിക്കോട്: ഐഐടി മദ്രാസിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ പ്രൊഫസറായിരുന്ന പ്രൊഫ. ആര്‍ സുന്ദരവടിവേലു ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാറ്റര്‍ലാബ് സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെയും എന്‍എബിഎല്ലിന്റെയും അംഗീകാരമുള്ള സ്ഥാപനമാണ് മെറ്റീരിയല്‍ ടെസ്റ്റിങ് ആന്റ് റിസര്‍ച്ച് ലാബ്.  സെന്റര്‍ ഫോര്‍ ഇന്നോവേറ്റീവ് ആന്‍ഡ് സസ്റ്റയിനബിള്‍ ടെക്നോളജീസ് ഫോര്‍ ഓഫ്ഷോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയരക്റ്റര്‍ കൂടിയായിരുന്നു പ്രൊഫ. ആര്‍ സുന്ദരവടിവേലു.

സന്ദര്‍ശനത്തിനിടെ ലാബിന്റെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും വിശദമായി അവലോകനം ചെയ്ത അദ്ദേഹം അതിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങളെയും കാര്യക്ഷമമായ പ്രവര്‍ത്തന രീതികളെയും പ്രശംസിച്ചു. പ്രത്യേകിച്ചും കോപുലര്‍ ടെസ്റ്റിംഗ് പ്രോസസിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. വെറും പരിശോധന സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമായി മാത്രം മാറാതെ, വ്യവസായത്തിനും ഗവണ്‍മെന്റിനും സാങ്കേതിക പരിഹാരങ്ങള്‍ ഒരുക്കുന്ന ആധുനിക ഗവേഷണ കേന്ദ്രമായി മാറ്റര്‍ ലാബ് മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *