‹

കുടുംബശ്രീ  ഓണം വിപണന മേളക്ക് തുടക്കമായി

കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷനും കോർപറേഷൻ സി ഡി എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണനമേളയ്ക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പ് നിർവഹിച്ചു. പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ 25 ഓളം സ്റ്റാളുകളാണ് മേളയിൽ ഉള്ളത്.

ഓണവിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്. സെപ്റ്റംബർ നാല് വരെയാണ് മേള. രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി സി കവിത, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി എൻ സുശീല, ജില്ലാ പ്രോഗ്രാം മാനേജർ എ നീതു, കുടുംബശ്രീ കോർപ്പറേഷൻ പ്രോജക്ട് ഓഫീസർ എസ് ഷജീഷ്,  കോർപ്പറേഷൻ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാരായ അംബിക, ശ്രീജ, ജാസ്മിൻ, സിറ്റി മിഷൻ മാനേജർ എം പി മുനീർ തുടങ്ങിയവർ പങ്കെടുത്തു .

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000