ഖാദി ഷോറൂമിൽ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേള

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലെ കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറൂട്ടി റോഡില്‍ ജില്ലാ കോടതിക്ക് സമീപമുള്ള ഷോറൂമില്‍ ഡിസംബര്‍ രണ്ട് മുതല്‍ 15 വരെ സ്റ്റോക്ക് ക്ലിയറന്‍സ് മേള നടത്തുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് വില്‍പന. തെരഞ്ഞെടുക്കപ്പെട്ട ഖാദി വസ്ത്രങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവും കൂടാതെ ഗവ. അംഗീകൃത റിബേറ്റും ലഭിക്കും. ഫോണ്‍: 0495-2366156.