കോഴിക്കോട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിര്‍മ്മാണം, വിപണനം, സര്‍വെസ്, ഹോട്ടല്‍ വ്യവസായം, ലോജിസ്റ്റിക്സ്, പോളിമര്‍ ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന ‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക്- പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (2024-25)’ എന്ന പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. പരിശീലന കാലയളവ് എട്ട് മുതല്‍ 10 വരെ മാസമായിരിക്കും. ഒരു ഉദ്യോഗാര്‍ത്ഥിക്ക് സ്റ്റൈപ്പന്റ്, ട്യൂഷന്‍ ഫീ എന്നീ ഇനങ്ങളിലായി പ്രതിമാസം പരമാവധി 8000 രൂപ അനുവദിക്കും. അപേക്ഷാ ഫോറവും, അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോണ്‍ 0495-2377786.

