ഫാർമസിസ്റ്റ് എഴുത്തുപരീക്ഷ: രജിസ്റ്റർ ചെയ്യണം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനുകീഴിൽ താൽക്കാലിക ഫാർമസിസ്റ്റ് തസ്തികയിൽ എഴുത്തുപരീക്ഷ നടത്തുന്നതിനായി ഡി ഫാം/ ബി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും (നിലവിൽ ഏതെങ്കിലും ഒരു ഹോസ്പിറ്റൽ ഫാർമസി/ കമ്യൂണിറ്റി ഫാർമസിയിൽ ജോലി ചെയ്തവർക്ക് മുൻഗണന) ഉള്ള ഉദ്യോഗാർഥികൾ ജൂലൈ 5, 6, 8, 9 തീയതികളിൽ ഓഫീസ് പ്രവൃത്തിസമയത്ത് എച്ച്ഡിഎസ് ഓഫീസിൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യണം.